മരുന്ന് വിതരണത്തിന് പരിഹാരം; പേരാവൂർ താലൂക്കാസ്പത്രിയിൽ രണ്ട് ഫാർമസിസ്റ്റുകളെ നിയമിച്ചു
പേരാവൂർ : താലൂക്കാസ്പത്രിയിലെ മരുന്ന് വിതരണത്തിലെ പ്രശ്‌നങ്ങൾക്ക് വിരാമമായി. ആസ്പത്രി ഫാർമസിയിലേക്ക് രണ്ട് ഫാർമസിസ്റ്റുകളെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണനായ്ക്ക് നിയമിച്ചു. രണ്ടു പേരും ശനിയാഴ്ച തന്നെ ജോലിയിൽ പ്രവേശിച്ചു.
പേരാവൂർ താലൂക്കാസ്പത്രി അധികൃതരുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്റെയും ഇടപെടലിനെത്തുടർന്നാണ് അടിയന്തരമായി രണ്ടുപേരെ നിയമിച്ച് ഉത്തരവായത്.
