ദുരന്ത മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ ഡി.വൈ.എഫ്. നേതാക്കൾ സന്ദർശിച്ചു

പെരുന്തോടി: ഉരുൾപൊട്ടലിനെത്തുടർന്ന് ചെക്കേരിയിൽ നിന്നുള്ളവരെ മാറ്റി പാർപ്പിച്ച വേക്കളം എയ്ഡഡ് യു.പി. സ്‌കൂൾ ക്യാമ്പും പൂളക്കുറ്റിയിലെ ക്യാമ്പും ഡി.വൈ.എഫ്.ഐ നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മറ്റിയംഗം എം. ഷാജർ, ജില്ലാ സെക്രട്ടറി സരിൻ ശശി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ എന്നിവരാണ് ക്യാമ്പിലെ സ്ഥിതിഗതികൾ കാണാനെത്തിയത്.