Breaking News
നോർക്കയുടെ ട്രിപ്പിൾ വിൻ; ജർമനിയിൽ 300 നഴ്സുമാർക്ക് അവസരം
കേരളത്തിലെ നഴ്സിങ് പ്രൊഫഷണലുകളെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നോർക്കാ റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 300 പേരെ നിയമിക്കും. നഴ്സിങിൽ ബിരുദമോ ഡിപ്ലോമയോയുള്ള കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് 16 മുതൽ 25 വരെ അപേക്ഷിക്കാം. നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് സൗജന്യ റിക്രൂട്ട്മെന്റ് നടത്തുക.
അഭിമുഖം തിരുവനന്തപുരത്ത്
നവംബർ ഒന്നുമുതൽ 11 വരെ തിരുവനന്തപുരത്ത് നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. വിജയികൾക്ക് ജർമൻ ഭാഷാ എ1/എ2/ബി1 ലെവൽ പരിശീലനം കേരളത്തിൽ നൽകും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തിൽ വിജയിക്കുന്നവർക്ക് 250 യൂറോ വീതമാണ് ആനുകൂല്യം. തുടർന്ന് അസിസ്റ്റന്റ് നഴ്സുമാരായി നിയമനം. ബി2 ലെവൽ പാസാകുമ്പോൾ രജിസ്‌ട്രേർഡ് നഴ്സായാണ് ജോലി. ജർമനിയിലെ ബി2 ലെവൽ വരെയുള്ള ഭാഷാപരിശീലനം സൗജന്യമാണ്.
പുരുഷന്മാർക്കും അവസരം
രജിസ്ട്രേർഡ് നഴ്സായി അംഗീകാരം ലഭിക്കുന്നതുവരെ ആദ്യം 2300-ഉം പിന്നീട് 2800 യൂറോയും ലഭിക്കും. മണിക്കൂറിന് 20 മുതൽ 35 ശതമാനംവരെ ഓവർടൈം അലവൻസുമുണ്ട്. ജർമൻഭാഷാ പഠനകേന്ദ്രമായ ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ട് ക്ലാസിന് എത്താവുന്നവർ അപേക്ഷിച്ചാൽമതി. വിദേശത്ത് ജോലിചെയ്യുന്നവർ അപേക്ഷിക്കേണ്ട. ആറുമാസമായി ഇന്ത്യയിൽ സ്ഥിരതാമസമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
മുൻഗണന
മൂന്നുവർഷമോ അതിനുമുകളിലോ പ്രവൃത്തിപരിചയമുള്ളവർ, ജർമൻഭാഷാ പ്രാവീണ്യമുള്ളവർ, ഹോം കെയർ/നഴ്സിങ്ഹോം പ്രവൃത്തിപരിചയമുള്ളവർ, തീവ്രപരിചരണം/ ജറിയാട്രിക്സ്/കാർഡിയോളജി/ജനറൽ വാർഡ്/സർജിക്കൽ-മെഡിക്കൽ വാർഡ്/നിയോനാറ്റോളജി/ന്യൂറോളജി/ഓർത്തോപീഡിക്സും അനുബന്ധമേഖലകളും/ഓപ്പറേഷൻ തിയേറ്റർ/സൈക്യാട്രി പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.
നോർക്ക-റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org സന്ദർശിച്ച് അപേക്ഷിക്കാമെന്ന് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. സി.വി., ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ്, ജനറൽ ലാംഗ്വേജ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം സൂചിപ്പിക്കുന്ന ഏറ്റവും ഒടുവിലത്തെ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവ സ്കാൻ ചെയ്ത് ഒറ്റ പി.ഡി.എഫായി അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ-1800-425-3939.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു