മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റ് വനിതാ വിങ്ങ് രൂപവത്കരിച്ചു

Share our post

മണത്തണ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണ യൂണിറ്റ് വനിതാ വിങ്ങ് രൂപവത്കരിച്ചു. യോഗം യു.എം.സി യൂണിറ്റ് ട്രഷറർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡന്റ് സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു. എം.സുകേഷ്, ജയദേവി, ഹരിദാസ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: സിന്ധു സനിൽ (പ്രസി.), ജയദേവി (വൈസ്.പ്രസി.), ജീജ സന്തോഷ് (സെക്ര.), എം.കെ.സീന (ജോ.സെക്ര.), തുളസി (ഖജാ.). ഷിനി ടോമി, ഷീന ഷിജു, സിന്തോൾ വിജീഷ്, സാവിത്രി സുരേന്ദ്രൻ (എക്‌സി.അംഗങ്ങൾ).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!