മാസ്കും സാനിറ്റൈസറും നിർബന്ധമാക്കിയ ഉത്തരവ് ആറുമാസം കൂടി നീട്ടി
തിരുവനന്തപുരം: കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിർബന്ധമാക്കിയുള്ള ഉത്തരവ് ആറുമാസം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും മാസ്ക് ധരിക്കണം. കോവിഡ് കേസുകൾ നേരിയതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണിത്.
വാഹനങ്ങളിലും മാസ്ക് ധരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പൊതുഇടങ്ങളിൽ സാനിറ്റൈസർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
