സെന്‍ട്രല്‍ മുരിങ്ങോടിയില്‍ ഇന്നോവ കാർ വൈദ്യുതി തൂണിലിടിച്ച് അപകടം
പേരാവൂർ : സെന്‍ട്രല്‍ മുരിങ്ങോടിയില്‍ വാഹനാപകടം. ശനിയാഴ്ച രാവിലെ നിയന്ത്രണം വിട്ട ഇന്നോവ കാർ വൈദ്യുതി തൂണിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ പൊട്ടിവീണ് മുരിങ്ങോടി, സെന്‍ട്രല്‍ മുരിങ്ങോടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. കെ.എസ്.ഇ.ബി അധികൃതര്‍ കമ്പികള്‍ മാറ്റി ഗതാഗത തടസം മാറ്റാനുള്ള ശ്രമം ആരംഭിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

