പേരാവൂർ ബ്ലോക്കിലെ മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക് കെയർടേക്കർമാരെ നിയമിക്കുന്നു

പേരാവൂർ : മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂർ, കേളകം പഞ്ചായത്തിലെ കണ്ടേരി, ശാന്തിഗിരി, പേരാവൂർ പഞ്ചായത്തിലെ പെരുമ്പുന്ന, കടമ്പം മാതൃകാ വയോജന വിശ്രമ കേന്ദ്രങ്ങളിലേക്ക് കെയർടേക്കർമാരെ നിയമിക്കുന്നു. പേരാവൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രായം 20 നും 45 നും ഇടയില്‍.
ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആഗസ്ത് 20-നകം ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്, പേരാവൂർ- 670673 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 04902447299.