പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
കൽപ്പറ്റ: ശക്തമായ മഴയിൽ റോഡ് ഇടിയാൻ സാധ്യതയുള്ളതിനാൽ പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ബസ്സുകളും ചെറുവാഹനങ്ങളും പാൽച്ചുരം വഴിയും ചരക്കുവാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി, താമരശ്ശേരി ചുരം വഴിയും പോകണമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു.
