ഉരുൾപൊട്ടലിൽ നഷ്ടമുണ്ടായ വ്യാപാരികൾക്ക് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സഹായധനം നല്കി
തൊണ്ടിയിൽ : കഴിഞ്ഞദിവസമുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് മലവെള്ളം കയറി നാശനഷ്ടം സംഭവിച്ച വ്യാപരികൾക്ക് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ തൊണ്ടിയിൽ യൂണിറ്റ്സഹായധനം കൈമാറി. യുണൈറ്റഡ് ചേമ്പറിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ, ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ബഷീർ, യൂണിറ്റ് പ്രസിഡന്റ് ബിനോയ് ജോൺ എന്നിവർ സഹായധനം കൈമാറി. നിതിൻ മാലത്ത്, ജെയിംസ് കൂവേലിൽ, സന്തോഷ് കോക്കാട്ട്, ജെയിംസ് അറയ്ക്കൽ എന്നിവർ പങ്കെടുത്തു.
