വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് കൃപഭവനിൽ സഹായമെത്തിച്ചു
തെറ്റുവഴി: ഉരുൾ പൊട്ടലിൽ കഷ്ടതയനുഭവിക്കുന്ന തെറ്റുവഴി കൃപഭവൻ, മരിയ ഭവൻ അന്തേവാസികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ്അത്യാവശ്യ സാധനങ്ങൾ എത്തിച്ചു.ആദ്യഘട്ട സഹായമായി കാൽ ലക്ഷം രൂപയുടെ സാധനങ്ങൾ യൂനിറ്റ് പ്രസിഡന്റ് സി.എം.ജെ മണത്തണ വിതരണം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി കെ.സി.പവീൺ, ട്രഷറർ എ. രാജൻ, യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ദിനേശൻ, സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
