പണം വാങ്ങിയ ശേഷം പണി ഉഴപ്പിയാൽ പലിശ നൽകണമെന്ന് തദ്ദേശവകുപ്പ്

Share our post

സർക്കാർ ഏജൻസികൾ സമയത്ത് പണിപൂർത്തിയാക്കിയില്ലെങ്കിൽ കൈപ്പറ്റുന്ന തുകയ്ക്ക് പലിശ നൽകണമെന്നു തദ്ദേശവകുപ്പ്. എന്നാൽ, പലിശ നൽകുന്നത് അപ്രായോഗികമാണെന്നു പറഞ്ഞ് എതിർപ്പുമായി ജലഅതോറിയും കെ.എസ്. ഇ.ബി.യും രംഗത്തെത്തി. ഇതോടെ തദ്ദേശവകുപ്പ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം ധനവകുപ്പിന് വിട്ടു. ധനവകുപ്പിന്റെ നിലപാടറിഞ്ഞ് തുടർനടപടിയുണ്ടാകും.

തദ്ദേശസ്ഥാപനങ്ങളുടെ ചെലവിലുള്ള പ്രവൃത്തികൾ (ഡെപ്പോസിറ്റ് വർക്ക്) കെ.എസ്.ഇ.ബി.യും ജലഅതോറിറ്റിയും ഭൂജലവകുപ്പും നിർമിതികേന്ദ്രവുമൊക്കെയാണ് ചെയ്യുക. പണം മുൻകൂർകൈപ്പറ്റിയാലും സമയത്തു ജോലിതീർക്കുന്നില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് പലിശ ഈടാക്കാൻ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചത്. പലിശത്തുക നിക്ഷേപത്തോട് ചേർത്താലുംമതി.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!