Connect with us

Breaking News

ഓണാഘോഷം: എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു

Published

on

Share our post

ഇരിട്ടി : ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയാൻ എക്സൈസ് വകുപ്പ് വെള്ളിയാഴ്ച മുതൽ തീവ്ര പരിശോധന ആരംഭിച്ചു. ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇരിട്ടി, പേരാവൂർ മട്ടന്നൂർ റെയിഞ്ചുകളിലായി സ്ട്രൈക്കിംഗ് ഫോഴ്സ് ടീം പ്രവർത്തിക്കും. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടികൾ സ്വീകരിക്കും. അതിർത്തി പ്രദേശങ്ങൾ കോളനികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തും.കർണാടക സംസ്ഥാനത്ത് നിന്നും വരുന്ന അനധികൃത മയക്ക് മരുന്ന് മദ്യം എന്നിവയുടെ കടത്ത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കും. ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടത്തുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാർ അറിയിച്ചു. 

പൊതു ജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ള ഫോൺ നമ്പർ

എക്സൈസ് സർക്കിൾ ഓഫീസ് ഇരിട്ടി –  04902 472205

എക്സൈസ് റെയിഞ്ച് ഓഫീസ് മട്ടന്നൂർ –  04902 473660

എക്സൈസ് റെയിഞ്ച് ഓഫീസ് പേരാവൂർ – 04902 446 800

എക്സൈസ് റെയിഞ്ച് ഓഫീസ് ഇരിട്ടി – 04902 494666


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!