കെ.വി.തോമസ് രക്തസാക്ഷിത്വ ദിനാചരണം

കോളയാട് : കോൺഗ്രസ് നേതാവായിരുന്ന കെ.വി. തോമസിൻ്റെ മുപ്പത്തി ഒൻപതാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. സി.മുഹമ്മദ് ഫൈസൽ, സി.ജി. തങ്കച്ചൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കാഞ്ഞിരോളി രാഘവൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സാജൻ ചെറിയാൻ, എം.ജെ. പാപ്പച്ചൻ, രാജൻ കണ്ണങ്കേരി, സി. ഭാർഗ്ഗവൻ, ബിജു കാപ്പാടൻ, കെ.വി. ജോസഫ്, ,അബ്ദു ള്ള തുടങ്ങിയവർ സംബന്ധിച്ചു. മലയോര മേഖലയിലുണ്ടായ ഉരുൾപൊട്ടലിൻ്റെ സാഹചര്യത്തിൽ അനുസ്മരണ പൊതുയോഗം ഒഴിവാക്കി വേക്കളം എ.യു.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങൾക്ക് ഭക്ഷണ വിതരണം നടത്തി.