Connect with us

Breaking News

പെരുമാറ്റം മാന്യമല്ലെങ്കിൽ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി

Published

on

Share our post

ഓഫീസിലെത്തുന്ന ജനങ്ങളോട് മാന്യമായും സൗമ്യമായും പെരുമാറണമെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം. മോശമായി പെരുമാറിയാൽ ആദ്യം താക്കീതു നൽകും. തുടർന്ന്, അച്ചടക്കനടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. തെക്കൻമേഖല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഫീസുകൾ ജനസൗഹൃദമാവണം. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കൃത്യമായി പ്രവർത്തിക്കണം. എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും സ്കൂളുകളിലെയും ടെലിഫോൺ സംവിധാനം കാര്യക്ഷമമാക്കണം. ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണം. പെൻഷൻ ആനുകൂല്യങ്ങൾ കൃത്യമായി നൽകാൻ സംവിധാനമുണ്ടാവണം. ഉച്ചഭക്ഷണപദ്ധതി നടപ്പാക്കുന്നതിൽ ഓരോ വിദ്യാഭ്യാസ ഓഫീസർമാർക്കും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾപരിസരം ശുചിത്വമുള്ളതാണെന്ന് ഉറപ്പാക്കണം. പി.ടി.എ. നിലവിലില്ലാത്ത സ്കൂളുകളിൽ അവ രൂപവത്കരിക്കണം. സ്കൂൾവാഹനങ്ങൾ നിരന്തരമായി പരിശോധിക്കണം. സ്കൂളുകൾക്കു സമീപം കടകളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നുണ്ടെന്നറിഞ്ഞാൽ ഉടൻ പോലീസിനെയും എക്സൈസിനെയും അറിയിക്കണം -മന്ത്രി നിർദേശിച്ചു.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു എന്നിവരും സംസാരിച്ചു.


Share our post

Breaking News

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

Published

on

Share our post

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.


Share our post
Continue Reading

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

Breaking News

കണ്ണൂർ മണ്ഡലത്തിലെ നാളത്തെ വാഹന പണിമുടക്കും ഹർത്താലും മാറ്റി

Published

on

Share our post

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് നിർദിഷ്ട ദേശീയ പാത 66ലേക്ക് പ്രവേശിക്കുന്നതിന് വഴി ഒരുക്കണം എന്ന് ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന വാഹന പണിമുടക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി. കർമസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ബസ് പണിമുടക്കും ഹർത്താലും നടത്താൻ തീരുമാനിച്ചിരുന്നത്. എടക്കാട് ഒ.കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന കർമ സമിതിയുടെ ആവശ്യം ദേശീയ പാത അതോറിറ്റി അവഗണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!