ക്ലീന്‍ കാസര്‍ഗോഡ് : മിന്നല്‍ പരിശോധനയില്‍ ലഹരി ഉല്പ്പന്നങ്ങളുമായി കണ്ണൂർ സ്വദേശികൾ പിടിയിൽ

നീലേശ്വരം: ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരി ഉല്പ്പന്നങ്ങളുമായി രണ്ടു പേര്‍ പിടിയിലായി. കാസര്‍കോഡ് നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എ.യും 2 കിലോ ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളായ കണ്ണൂരിലെ നിഷാം(32), മുഹമ്മദ് താഹ (20) എന്നിവരെ നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനു സമീപത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഉപയോഗിച്ച KL 60L 9159 ഇന്നോവ കാറും പിടിച്ചെടുത്തു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.പി. ശ്രീഹരി, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്, നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ കുഞ്ഞബ്ദുള്ള, എം.വി. ഗീരിശന്‍, പ്രദീപന്‍ കോതോളി, കെ.വി. ഷിജു, പ്രഭേഷ് കുമാര്‍, അമല്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.