2022 രൂപ പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എന്‍.എല്‍; മാസം 75 ജി.ബി ഡാറ്റ

ബി.എസ്.എന്‍.എലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ എത്തി. 2022 രൂപയുടെ 300 ദിവസം വാലിഡിറ്റിയുള്ള പ്ലാന്‍ ആണ് അവതരിപ്പിച്ചത്. മാസം 75 ജി.ബി ഡാറ്റയും ലഭിക്കും. കൂടുതല്‍ ഡാറ്റയും ദീര്‍ഘനാള്‍ വാലിഡിറ്റിയും ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിധിയില്ലാത്ത കോളുകളും സൗജന്യ എസ്.എം.എസ്സും ലഭിക്കും.
ഡാറ്റ ലഭിക്കുന്നുണ്ടെങ്കിലും നിലവില്‍ 3ജിസേവനം മാത്രമേ ബി.എസ്.എന്‍.എല്‍ നല്‍കുന്നുള്ളൂ. താമസിയാതെ തന്നെ 4ജി അവതരിപ്പിക്കുമെന്നാണ് വിവരം.
എന്നാല്‍ അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിന സൗജന്യ എസ്.എം.എസ്സുകളും വാലിഡിറ്റി കാലാവധിയായ 300 ദിവസവും ലഭിക്കും.
ബി.എസ്.എന്‍.എലിന്റെ 3299 രൂപയുടെ വാര്‍ഷിക പ്രീപെയ്ഡ് പ്ലാനില്‍ പ്രതിമാസം 2.5 ജി.ബി ഡാറ്റ വീതം 12 മാസം ലഭിക്കും. 1251 രൂപയുടെ പ്ലാനില്‍ 12 മാസം തോറും 750 എം.ബി ഡാറ്റ ലഭിക്കും. 2299 രൂപയുടെ പ്ലാനില്‍ മാസം 1.5 ജി.ബി ഡാറ്റയും ലഭിക്കും.
അതേസമയം ബി.എസ്.എന്‍.എലിന്റെ കുറഞ്ഞ തുകയ്ക്കുള്ള വാര്‍ഷിക പ്ലാനുകള്‍ എന്ന നിലയില്‍ ബി.എസ്.എന്‍.എലിന്റെ പ്ലാനുകള്‍ ലാഭകരമാണ്. 4ജി ഡാറ്റ ആസ്വദിക്കുന്നതിന് മറ്റ് സേവനദാതാക്കളുടെ കണക്ഷനുകളെ ആശ്രയിക്കുന്നവര്‍ക്ക് ഈ പ്ലാനുകള്‍ ഏറെ ആദായകരമാവും.