നിരവധി മോഷണ കേസുകളിലെ പ്രതി കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ : നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. വളപട്ടണം മന്നയിലെ മുഹമ്മദ് ഷിബാസിനെയാണ് ടൗൺ എസ്.ഐ സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്.
കണ്ണൂർ മൃഗാസ്പത്രിയിൽ വളർത്തുനായയയെ ചികിത്സിക്കാനെത്തിയ യുവതി ഓട്ടോറിക്ഷയുടെ സീറ്റിൽവെച്ച 5000 രൂപ, മൊബൈൽ ഫോൺ, എ.ടി.എം കാർഡ് എന്നിവയാണ് കവർന്നത്. ഇയാളുടെ പേരിൽ 12 ഓളം മോഷണ കേസുകൾ നിലവിലുണ്ട്.