ഓണം ഖാദി മേള ഉദ്ഘാടനം ആഗസ്റ്റ് എട്ടിന്

കണ്ണൂർ: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ പരിസരത്ത് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശവുമായി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഖാദി ഉല്‍പന്നങ്ങളും വിപണിയിലിറക്കിയാണ് ഖാദി ബോര്‍ഡ് ഓണത്തെ വരവേല്‍ക്കുന്നത്.