ഗവ: പോളിടെക്നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറർ നിയമനം

കണ്ണൂര്‍: ഗവ പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ വിവിധ എഞ്ചിനിയറിങ്ങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ആഗസ്റ്റ് 11ന് രാവിലെ പത്ത് മണിക്ക് എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാവണം