മാതൃകാപരം സാന്ത്വന പ്രവർത്തനം; ദുരന്തബാധിത പ്രദേശങ്ങളിൽ സഹായഹസ്തവുമായി സന്നദ്ധ സംഘടനകൾ

Share our post

പേരാവൂർ: ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ സേവനങ്ങളുമായെത്തുന്ന വിവിധ സന്നദ്ധ സംഘടനകളുടെ സജീവ ഇടപെടൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി. തെറ്റുവഴി കൃപാഭവൻ, തൊണ്ടിയിൽ ടൗൺ, നിടുംപൊയിൽ ടൗൺ, നിടുംപുറംചാൽ, പൂളക്കുറ്റി, ചെക്കേരി, കറ്റിയാട്, പുതുശേരിപ്രദേശങ്ങളിൽ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് തിങ്കളാഴ്ച രാത്രി മുതൽ തന്നെ രംഗത്തുള്ളത്.

ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനത്തിലും ശുചീകരണത്തിലും ഇവർ പങ്കാളികളായി. സേവാഭാരതി, ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്, യൂത്ത് ലീഗ് വൈറ്റ് ഗാർഡ്, പോപ്പുലർ ഫ്രണ്ട് റെസ്‌ക്യൂ ആൻഡ് റിലീഫ് ടീം, യൂത്ത് കോൺഗ്രസ്, എ.ഐ.വൈ.എഫ്, വ്യാപാരി സംഘടനകൾ, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, പ്രവർത്തകർ, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവർ രാത്രിയും പകലുമെന്നില്ലാതെ ദുരന്തബാധിത പ്രദേശങ്ങളിലുണ്ട്.

പേരാവൂർ, ചിറ്റാരിപ്പറമ്പ് സേവാഭാരതി നടത്തിയ പ്രവർത്തനങ്ങൾക്ക്സോജൻലാൽ ശർമ, വിപിൻ ദാസ് എടയാർ, ശരത് വേക്കളം, ജിതീഷ് വേക്കളം, കെ.എസ്. രാജേഷ്, ഭാഗ്യരാജ്, ശ്രീജിത്ത്, പി.കെ. ഷിനിൽ തുടങ്ങിയവർ നേതൃത്വം നല്കി. ഡി.വൈ.എഫ്.ഐ പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, പിണറായി യൂണിറ്റുകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് മുഹമ്മദ് അഫ്‌സൽ, സരിൻ ശശി, കെ.ജി. ദിലീപ്, പി.എം. അഖിൽ, പി. രഗിലാഷ്, എം.എസ്. അമൽ, ടി. സനേഷ്, അമീർ ഫൈസൽ എന്നിവർ നേതൃത്വം നല്കി.

പേരാവൂർ മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരായ നസീർ നല്ലൂർ, അജ്മൽ ആറളം, ഷമീൽ മാത്രക്കൽ, പൂക്കോത്ത് റജീന സിറാജ്, സി.പി. ഷഫീഖ്, സലാം മുഴക്കുന്ന്, ഹാരിസ് പെരിയത്തിൽ, ബി.കെ. സക്കരിയ എന്നിവരും എ.ഐ.വൈ.എഫ് പ്രവർത്തകരായ കെ.വി. രജീഷ്, ശങ്കർ സ്റ്റാലിൻ, സന്തോഷ് പാലയ്ക്കൽ, ഇ.കെ. പ്രജീഷ്, എം.വി. രാജേഷ്, സി. സന്തോഷ്, ആല്ബർട്ട് ജോസ്, രാഹുൽ ചന്ദ്രൻ എന്നിവരും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് എ.കെ. അബ്ദുൾ ഖാദർ, എം.വി. റാസിഖ്, ഫിറോസ് ഉളിയിൽ, മിജ്‌ലാസ് ചാക്കാട്, റിയാസ് നാലകത്ത്, റാഷിദ് ആറളം എന്നിവർ നേതൃത്വം നല്കി. യൂത്ത് കോൺഗ്രസ് നേതാക്കളായ വി.എം. രഞ്ജുഷ, നൂറുദ്ദീൻ മുള്ളേരിക്കൽ, ജോബി, അജ്‌നാസ് പടിക്കലക്കണ്ടി എന്നിവരും സേവനരംഗത്ത് സജീവമായിരുന്നു.

ചെങ്കൽ തൊഴിലാളി യൂണിയൻ (സി.ടി.ഡി.സി) കൊട്ടംചുരം യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് മുജീബ് വടക്കിനിയകത്ത്, പി.വി. വിനോദ്, ജോയി പിയൂസ്, ബിജു തുടങ്ങിയവർ നേതൃത്വം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!