ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട് : വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ അതിജീവിതകളായ പെൺകുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ കടന്നുകളഞ്ഞത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ കഴിഞ്ഞ ജനുവരിയിൽ ആറ് പെൺകുട്ടികളെ സമാന സാഹചര്യത്തിൽ വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിൽ നിന്ന് കാണാതായിരുന്നു. സ്ഥാപനത്തിലെ സുരക്ഷാസംവിധാനത്തിലെ പോരായ്‌മകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പെൺകുട്ടികളെ കാണാതായത്.