പൂളക്കുറ്റി മേഖലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു

പേരാവൂർ : ഇരിട്ടി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. പൂളക്കുറ്റി പാരിഷ്ഹാളും കണ്ടത്തോട് ലാറ്റിൻ ചർച്ച് ഹാളുമാണ് പുതിയ ക്യാമ്പുകൾ. നിലവിൽ കണിച്ചാർ പൂളക്കുറ്റി എൽ പി സ്‌കൂളിൽ 23 കുടുംബങ്ങളിലെ 55 പേരുണ്ട്. പാരിഷ്ഹാളിൽ അഞ്ച് കുടുംബങ്ങളിലെ 15 പേരും കണ്ടത്തോട് ലാറ്റിൻ ചർച്ച് ഹാളിൽ ഒമ്പത് കുടുംബങ്ങളിലെ 22 പേരുമാണ് ഉള്ളത്. തലശ്ശേരി താലൂക്കിൽ വേക്കളം യു.പി സ്‌കൂളിൽ താമസിച്ചിരുന്ന കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. കോളയാട് ചെക്യേരി കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ നിലവിൽ 39 കുടുംബങ്ങളിലെ 105 പേരാണ് കഴിയുന്നത്.
കനത്ത മഴയിൽ കണ്ണൂർ താലൂക്കിലെ പയ്യാമ്പലം തൈക്കണ്ടി ഹൗസിൽ ജിതേഷും കുടുംബവും താമസിക്കുന്ന വീടും തലശ്ശേരി താലൂക്കിലെ ശിവപുരം കാഞ്ഞിലേരി ധന്യ നിവാസിൽ ജാനകിയുടെ വീടും ഭാഗികമായി തകർന്നു.