ദുരന്തഭൂമിയിൽ സഹായവുമായി സന്നദ്ധ സംഘടനകൾ

പേരാവൂർ: തെറ്റുവഴിയിലെ അഗതി മന്ദിരങ്ങളിലും തൊണ്ടിയിൽ, നിടുംപൊയിൽ ടൗണുകളിലും സഹായവുമായി എത്തിയത് വിവിധ സന്നദ്ധ സംഘടനകൾ. മുൻപൊന്നും കാണാത്ത വിധമുള്ള സേവന പ്രവർത്തനങ്ങളാണ് ഇക്കുറി പലയിടങ്ങളിലും കണ്ടത്. ഉരുൾപൊട്ടലുണ്ടായ തിങ്കളാഴ്ച രാത്രി തന്നെ വിവിധ സംഘടനകൾ സഹായവുമായി ഓടിയെത്തിയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മുതൽ യുവാക്കളുടെ ഒഴുക്കായിരുന്നു എല്ലായിടത്തും. ഡി.വൈ.എഫ്.ഐ, സേവാഭാരതി,
യൂത്ത് ലീഗ്, എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ്, എസ്.ഡി.പി.ഐ, വ്യാപാരി സംഘടനകൾ, മത സംഘടനകൾ, സാമൂഹ്യ-സന്നദ്ധ സംഘടന പ്രവർത്തകർ, തൊണ്ടിയിൽ മോണിംഗ് ഫൈറ്റേഴ്‌സ് അക്കാദമിയിലെ കേഡറ്റുകൾ,വിവിധ രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ,ജനപ്രതിനിധികൾ എന്നിവർ സജീവമായി സേവനരംഗത്തുണ്ടായിരുന്നു.