നാലു വർഷത്തിനുള്ളിൽ 35 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യപരിശീലനം
അടുത്ത നാലു വർഷത്തിനുള്ളിൽ 35 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യപരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നോളജ് മിഷന്റെ ‘കണക്ട് കരിയർ ടു കാമ്പസ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിശീലനം നേടുന്നവരിൽ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും. ഇതിനുള്ള വേദിയായി നോളജ് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു, തദ്ദേശ സ്വയംഭരണമന്ത്രി എം.വി. ഗോവിന്ദൻ, തൊഴിൽമന്ത്രി വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. തുടങ്ങിയവർ സംസാരിച്ചു.
