നിടുമ്പൊയിൽ-മാനന്തവാടി റോഡ് ഭാഗികമായി തുറന്നു

Share our post

നിടുമ്പൊയിൽ : ഉരുൾപൊട്ടലിൽ തകർന്ന നിടുമ്പൊയിൽ-മാനന്തവാടി റോഡിൽ ബുധനാഴ്ച വൈകീട്ടോടെ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. ചെറുവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വലിയ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. റോഡിലെ മണ്ണും പാറക്കല്ലുകളും നീക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!