ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാൾ ഉദ്ഘാടനം 13-ന്‌

Share our post

ഇരിട്ടി : 54 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇരിട്ടി നഗരസഭാ കോൺഫറൻസ് ഹാളും നഗരസഭാ ഓഫീസ് അനുബന്ധ സൗകര്യങ്ങളും മന്ത്രി എം.വി.ഗോവിന്ദൻ 13-ന് വൈകിട്ട് 4.30-ന് ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ രണ്ടുതവണത്തെ പദ്ധതിവിഹിതം ഉപയോഗിച്ചാണ് നിലവിലെ മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിൽ യോഗഹാൾ ഉൾപ്പെടെ നിർമിച്ചത്.

ഉദ്ഘാടനത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. സംഘാടകസമിതി യോഗം വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: കെ.ശ്രീലത (ചെയ.), പി.പി.അശോകൻ, പി.കെ.ബൾക്കീസ് (വൈസ് ചെയ.), കെ.അഭിലാഷ് (കൺ.), പി.പി.ഉസ്മാൻ, എൻ.രാജൻ (ജോ. കൺ).

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!