കരസേനയിൽ എൻജിനീയർ ആകാം; 24 വരെ അപേക്ഷിക്കാം

Share our post

കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും 24 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in പുരുഷന്മാർക്ക് 175 ഒഴിവും സ്ത്രീകൾക്കു 14 ഒഴിവുമുണ്ട്. അവിവാഹിതരായിരിക്കണം. 

.യോഗ്യത: ബന്ധപ്പെ‌ട്ട വിഭാഗങ്ങളിലെ ബി-ടെക്/ ബിഇ. അവസാനവർഷക്കാർക്കും അപേക്ഷിക്കാം. വിഭാഗം തിരിച്ചുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ. വെബ്‌സൈറ്റിൽ വിവരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് ശാരീരികയോഗ്യത വേണം. 

∙പ്രായം: 2023 ഏപ്രിൽ ഒന്നിന് 20–27

∙തിരഞ്ഞെടുപ്പ്: എസ്‌.എസ്‌.ബി ഇന്റർവ്യൂവും വൈദ്യപരിശോധനയുമുണ്ട്. 

∙പരിശീലനം: ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനം. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.   

‌മരണമടഞ്ഞ സേനാ ഉദ്യോഗസ്‌ഥരുടെ ഭാര്യമാർക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക്‌ എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണ് യോഗ്യത. 

∙പ്രായപരിധി: 35. അവസാന തീയതി: സെപ്റ്റംബർ 9. ഓഫ്‌ലൈനായി അപേക്ഷിക്കണം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!