പേരാവൂരിൽ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിൽ; തെറ്റുവഴിയിൽ സർവീസ് സ്റ്റേഷനും വീടും വെള്ളം കയറി നശിച്ചു

പേരാവൂർ: തെറ്റുവഴിയിൽ കാഞ്ഞിരപ്പുഴയോരത്തുള്ള വാഹനങ്ങളുടെ സർവീസ്സ്റ്റേഷൻ (ചാലിൽ സർവീസ് സ്റ്റേഷൻ) പൂർണമായും നശിച്ചു. ഇവിടെ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ, ഒരു ടെമ്പൊ ട്രാവലർ, ഓട്ടോറിക്ഷ എന്നിവ ഭാഗികമായി നശിച്ചു. സർവീസ് സ്റ്റേഷൻ ഉടമ ചാലിൽ നിനോയിയുടെ വീടിനും നാശമുണ്ടായി.
പേരാവൂർ പെട്രോൾ പമ്പ് ജീവനക്കാരൻ കുനിത്തലമുക്കിലെ അഭിലേഷ് ഭവനിൽ രാജന്റെ വീടിനു പിന്നിലെ കൂറ്റൻ മതിലിടിഞ്ഞ് രണ്ട് വീടുകൾ അപകടാവസ്ഥയിൽ. രാജന്റെ വീടും തൊട്ടു താഴെയുള്ള താഴെപ്പുര ബാബുവിന്റെ വീടുമാണ് അപകടത്തിലായത്.
തൊണ്ടിയിൽ -പേരാവൂർ റോഡിൽ ശ്രീപദത്തിൽ രതീഷ്, സരോവരത്തിൽ പ്രദീപൻ, അപ്പാട വീട്ടിൽ നാരായണി, തെറ്റുവഴി റോഡിൽ പെരുമ്പനാനി ജോൺസൺ, വെള്ളോത്ത് വത്സൻ എന്നിവരുടെ വീടുകൾ വെള്ളം കയറി ഭാഗികമായി നശിച്ചു.