ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് ഓഫീസുകളിലേക്ക്

Share our post

തിരുവനന്തപുരം: ലേണേഴ്‌സ് ഡ്രൈവിങ് ടെസ്റ്റുകൾ കോവിഡിനുമുമ്പുള്ളപോലെ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ നടത്താൻ തീരുമാനിച്ചു. ഓൺലൈൻ ടെസ്റ്റ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആൾമാറാട്ടത്തിന് ഇടയാക്കുന്ന സുരക്ഷിതമല്ലാത്ത ഓൺലൈൻ സംവിധാനത്തെക്കുറിച്ച് പരാതി വ്യാപകമായിരുന്നു.

കോവിഡ് ഭീതി അവസാനിച്ച പശ്ചാത്തലത്തിലാണ് ടെസ്റ്റുകൾ പഴയപടി ഓഫീസുകളിലേക്ക് മാറ്റുന്നത്. ഓഗസ്റ്റ് 22 മുതൽ പുതിയ ക്രമീകരണം നിലവിൽവരും. ആർ.ടി.ഒ., സബ് ആർ.ടി. ഓഫീസുകളിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ഏർപ്പെടുത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!