ഭിന്നശേഷിക്കാർക്ക് പാരാലിമ്പിക്സ് പരിശീലനം

Share our post

തിരുവനന്തപുരം: കേന്ദ്ര തൊഴിൽവകുപ്പിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം(നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ്) പാരാലിമ്പിക്സ് മത്സരങ്ങൾക്കുള്ള പരിശീലനത്തിനായി താത്പര്യമുള്ളവരെ തിരഞ്ഞെടുക്കുന്നതിന് ഓഗസ്റ്റ് ആറിന് ക്യാമ്പ് സംഘടിപ്പിക്കും.

സ്പോർട്‌സ് അസോസിയേഷൻ ഫോർ ഡിഫറന്റ്‌ലി ഏബിൾ ഓഫ് കേരളയുടെ സഹകരണത്തോടെ നാലാഞ്ചിറയിലെ സെന്ററിലാണ് സെലക്‌ഷൻ ക്യാമ്പ് നടത്തുന്നത്.

അംഗപരിമിതർ, സെറിബ്രൽ പൾസി, കാഴ്ചവൈകല്യം, പഠനവൈകല്യം എന്നീ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം ജില്ലയിലുള്ള വ്യക്തികൾക്ക് (പ്രായം 15 വയസ്സ് മുതൽ 28 വയസ്സ് വരെ) പങ്കെടുക്കാം.

അത്‌ലറ്റിക്സ്, പവർ ലിഫ്റ്റിങ്, ബാഡ്മിന്റൻ, നീന്തൽ, ഷൂട്ടിങ്, അമ്പെയ്ത്ത്, വീൽച്ചെയർ ബാസ്‌കറ്റ് ബോൾ, വീൽച്ചെയർ വോളിബോൾ എന്നിവയിലാണ് പരിശീലനം. ഫോൺ: 0471 2530371, 8590516669.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!