ഉരുൾപൊട്ടലിൽ മരണം മൂന്നായി; നുമയുടെയും രാജേഷിന്റെയും പിന്നാലെ ചന്ദ്രന്റെയും മൃതദേഹം കണ്ടെടുത്തു

പൂളക്കുറ്റി: ഉരുൾപൊട്ടലിൽ ഇന്നലെ കാണാതായ മണാളി ചന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്ന് ഒരു ഏതാനും ദൂരെ അകലെ നിന്നാണ് നാട്ടുകാരുടെ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തത്.
ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി.നുമ തസ്ലിന്റെ(രണ്ടര) മൃതദേഹം ഇന്ന് രാവിലെയും രാജേഷിന്റെ(45) മൃതദേഹം ഉച്ചയോടെയും കണ്ടെടുത്തിരുന്നു.മേലെ വെള്ളറ കോളനി സ്വദേശിയാണ് ചന്ദ്രൻ.ഭാര്യ:ഇന്ദിര, മക്കൾ: റിചിൻ, റിജിൻ.