കണ്ണൂർ ജില്ലയിൽ ആഗസ്റ്റ് നാലിന് റെഡ് അലർട്ട്
കണ്ണൂർ : അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ ആഗസ്റ്റ് നാല് വ്യാഴാഴ്ച കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഉയർന്ന അലേർട്ടാണ് ഇത്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ ആഗസ്റ്റ് രണ്ടിന് ശക്തമായ മഴക്കുള്ള മഞ്ഞ അലേർട്ടും അഞ്ചിന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ള ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.