കാൽനടയാത്രയ്ക്ക് ഭീഷണിയായി പേരാവൂർ-വെള്ളർവള്ളി റോഡരികിലെ പഴയ കെട്ടിടം

Share our post

പേരാവൂർ : റോഡരികിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ. പേരാവൂർ-മാലൂർ റോഡരികിൽ വെള്ളർവള്ളി വായനശാലയ്ക്ക് സമീപമാണ് അങ്കണവാടി കുട്ടികൾക്കടക്കം പേടിസ്വപ്നമായ കെട്ടിടം. അങ്കണവാടിക്ക് 50 മീറ്റർ അരികെയാണ് കെട്ടിടം.

പ്രധാന റോഡിനും ഗ്രാമീണ റോഡിനുമടുത്താണ് ഇരുനിലക്കെട്ടിടം ഏതുനിമിഷവും നിലംപൊത്താറായ നിലയിലുള്ളത്. കെട്ടിടം ഈ സ്ഥിതിലായിട്ട് വർഷങ്ങളായെങ്കിലും കണ്ടില്ലെന്ന മട്ടിലാണ് പഞ്ചായത്തധികൃതർ. കെട്ടിടം പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!