സൗജന്യ മത്സരപരീക്ഷാ പരിശീലനം

കണ്ണൂർ : പി.എസ്.സി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നൽകുന്നു. അപേക്ഷ പയ്യന്നൂർ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് അസിസ്റ്റൻസ് ബ്യൂറോയിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ആഗസ്റ്റ് മൂന്നിന് മുമ്പ് സമർപ്പിക്കണം. ഫോൺ : 9496703945. ഇ-മെയിൽ: eiabpnr.emp.lbr@kerala.gov.in