കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
ഇരിട്ടി: കൂട്ടുപുഴയിൽ എക്‌സൈസും ചെക്ക് പോസ്റ്റ് അധികൃതരും നടത്തിയ പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും മാരക മയക്കുമരുന്നായ 74.39 ഗ്രാം എം.ഡി.എം.എയും 150 എൽ.എസ്.ഡി സ്റ്റാമ്പും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ പയ്യന്നൂർ എട്ടിക്കുളം മൊട്ടക്കുന്നിൽ മുട്ടോൻ വീട്ടിൽ എം.സൽമാനെ (31) അറസ്റ്റ് ചെയ്തു.
കണ്ണൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി. ജനാർദനനനും കൂട്ടുപുഴ ചെക്ക് പോസ്റ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അനു ബാബുവും ചേർന്ന് തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെയാണ് വാഹന പരിശോധന നടത്തിയത്.
പ്രിവന്റീവ് ഓഫീസർമാരായ പി.വി. സുലൈമാൻ, കെ.സി. ഷിബു, ജോർജ് ഫെർണാണ്ടസ്, കെ.കെ. രാജേന്ദ്രൻ, എൻ.ടി. ധ്രുവൻ, എം.കെ. ജനാർദനൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. ഷബിൻ, എം.പി. പ്രദീപൻ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഉണ്ടായിരുന്നു.
