പിറന്നാള്‍ ദിവസം യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
തൊഴുക്കാട് കൊക്കുവായില്‍ രേഷ്മയെ (25) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ രേഷ്മയെ വീട്ടുകാര്‍ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശനിയാഴ്ച യുവതിയുടെ പിറന്നാള്‍ ദിനമായിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി. ആര്‍.ഡി.ഒ.യുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പട്ടാമ്പി തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭര്‍ത്താവ്: വിജീഷ്. മകന്‍: ആദിത്യന്‍.
