Connect with us

Breaking News

നി​ക്ഷേ​പസു​ര​ക്ഷ അ​ഞ്ച് ല​ക്ഷ​മാ​ക്കും

Published

on

Share our post

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലി​​​ക്വി​​​ഡേ​​​റ്റ് ചെ​​​യ്ത സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ലെ നി​​​ക്ഷേ​​​പസു​​​ര​​​ക്ഷ അ​​​ഞ്ചു ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. നി​​​ല​​​വി​​​ൽ ഇ​​​തു ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വ​​​രെ മാ​​​ത്ര​​​മാ​​​ണ്. കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷ​​​വും നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് പ​​​ണം തി​​​രി​​​കെ ന​​​ൽ​​​കാ​​​ൻ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ക​​​ഴി​​​യാ​​​തെ വ​​​രു​​​മ്പോഴാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഗാര​​​ന്‍റി തു​​​ക ന​​​ൽ​​​കു​​​ന്ന​​​ത്. നി​​​ക്ഷേ​​​പത്തുക എ​​​ത്ര​​​യാ​​​ണെ​​​ങ്കി​​​ലും പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു ല​​​ക്ഷം രൂ​​​പ മാ​​​ത്ര​​​മേ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഗാര​​​ന്‍റി​​​യാ​​​യി ന​​​ൽ​​​കു​​​ക​​​യു​​​ള്ളൂ.

കേ​​​ര​​​ള സ​​​ഹ​​​ക​​​ര​​​ണ നി​​​ക്ഷേ​​​പ ഗാര​​​ന്‍റി സ്കീം 2018 ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ലി​​​ക്വി​​​ഡേ​​​ഷ​​​ൻ ചെ​​​യ്യ​​​പ്പെ​​​ട്ട സം​​​ഘ​​​ങ്ങ​​​ളി​​​ലെ ലി​​​ക്വി​​​ഡേ​​​റ്റ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വ​​​രെ നി​​​ക്ഷേ​​​പസു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്ക് ത​​​ട്ടി​​​പ്പ് അ​​​ട​​​ക്കം സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ലെ സാ​​​മ്പത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ലി​​​ക്വി​​​ഡേ​​​റ്റ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന സം​​​ഘ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം വ​​​ലി​​​യ തോ​​​തി​​​ൽ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി. ഇ​​​ത് സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ലാ​​​ണ് നി​​​ക്ഷേ​​​പസു​​​ര​​​ക്ഷാ തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ക​​​ട​​​ന്ന​​​ത്.

ബാ​​​ങ്കു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ 164 സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് പ​​​ണം തി​​​രി​​​കെ ന​​​ൽ​​​കാ​​​നു​​​ള്ള​​​ത്. ഇ​​​തി​​​ൽ പ​​​ല​​​തും ലി​​​ക്വി​​​ഡേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​തോ സ​​​ഹ​​​ക​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​തോ പ്ര​​​വ​​​ർ​​​ത്ത​​​ന വൈ​​​ക​​​ല്യംമൂ​​​ലം പി​​​രി​​​ച്ചു​​​വി​​​ട​​​പ്പെ​​​ട്ട​​​തോ ആ​​​യ സം​​​ഘ​​​ങ്ങ​​​ളാ​​​ണ്.

അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഭ​​​ര​​​ണം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തോ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ക​​​മ്മി​​​റ്റി ഭ​​​രി​​​ക്കു​​​ന്ന​​​തോ ആ​​​യ സം​​​ഘ​​​ങ്ങ​​​ളും ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ലു​​​ണ്ട്.കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടും നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു പ​​​ണം തി​​​രി​​​കെ ന​​​ൽ​​​കാ​​​ത്ത സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലു​​​ള്ള​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലാ​​​ണ്. 37 സം​​​ഘ​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ജി​​​ല്ല​​​യി​​​ലു​​​ള്ള​​​ത്. കോ​​​ട്ട​​​യം-22, പ​​​ത്ത​​​നം​​​തി​​​ട്ട-15, ആ​​​ല​​​പ്പു​​​ഴ-15, കൊ​​​ല്ലം-12, മ​​​ല​​​പ്പു​​​റം-12, തൃ​​​ശൂ​​​ർ-11, ക​​​ണ്ണൂ​​​ർ-11, എ​​​റ​​​ണാ​​​കു​​​ളം-​​​എ​​​ട്ട്, കോ​​​ഴി​​​ക്കോ​​​ട്-​​​ഏ​​​ഴ്, പാ​​​ല​​​ക്കാ​​​ട്-​​​അ​​​ഞ്ച്, ഇ​​​ടു​​​ക്കി-​​​നാ​​​ല്, കാ​​​സ​​​ർ​​​ഗോ​​​ഡ്-​​​മൂ​​​ന്ന്, വ​​​യ​​​നാ​​​ട്-​​​ര​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ലി​​​ക്വി​​​ഡേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന സം​​​ഘ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!