മട്ടന്നൂർ നഗരസഭ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ലീഗ് സ്ഥാനാർഥികൾ പിന്നീട്
മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് ലീഗ് ഒഴികെയുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 24 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഓരോ സീറ്റിൽ വീതം മത്സരിക്കുന്ന ആർ.എസ്.പിയും സി.എം.പിയും മത്സരിക്കും.
മുസ്ലിം ലീഗ് സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. ലീഗിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച് സമവായമായിട്ടില്ലെന്നാണ് സൂചന. ഒമ്പതു സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സുരേഷ് മാവില കുഴിക്കൽ വാർഡിലും നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി.ജയചന്ദ്രൻ ഉത്തിയൂർ വാർഡിലും മത്സരിക്കും.
യു.ഡി.എഫ് സ്ഥാനാർഥികൾ വാർഡ്
1. മണ്ണൂർ -പി രാഘവൻ, 2. പൊറോറ – കെ.പ്രിയ, 3. ഏളന്നൂർ – കെ.അഭിനേഷ്
4. കീച്ചേരി -സുബൈദ, 6. കല്ലൂർ – കെ.ഗോവിന്ദൻ (സി.എം.പി.), 9. പെരുവയൽക്കരി – സി.പി. ശോഭന,
11. കായലൂർ – റഫീഖ് പരിയാരം ,
12. കോളാരി – കെ. റീന, 13. പരിയാരം – സുധീന്ദ്രൻ. 14.അയ്യല്ലൂർ – കെ.സി. ഗീത.
15 ഇടവലിക്കൽ- ടി.വി. രത്നാവതി,
18. കരേറ്റ- കെ.സി.ശിബിന
19. കുഴിക്കൽ- സുരേഷ് മാവില .
20. കയനി -സുബൈദ, 21 പെരിഞ്ചേരി : കെ.മിനി, 22. ദേവർകാട് – ശ്രുതി റിജേഷ്,
23. കാര – ആർ.കെ.പ്രീത, 24. നെല്ലൂന്നി – വി. ആർ. ഭാസ്കരഭാനു. 25. ഇല്ലംഭാഗം – പി.രജിന, 26 മലയ്ക്കു താഴെ – എം.വി.ഷൈനി (ആർ.എസ്.പി.),27. എയർപോർട്ട്-എം. രേഷ്മ,
28. മട്ടന്നൂർ – ടി.സുചിത ,29. ടൗൺ : കെ.വി. പ്രശാന്ത്.32. ഉത്തിയൂർ- കെ.വി. ജയചന്ദ്രൻ .33. മരുതായി -സി. അജിത്ത്കുമാർ,
34. മേറ്റടി – സി.അനിത.