Breaking News
ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം അടുത്തവർഷം

തിരുവനന്തപുരം: ഹൈസ്കൂൾ-ഹയർസെക്കൻഡറി ഏകീകരണം നടപ്പാക്കാനുള്ള ചട്ടമുണ്ടാക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടി തുടങ്ങി. ഇതിനുമുന്നോടിയായി ഖാദർ കമ്മിറ്റിയുടെ ഒന്നാം റിപ്പോർട്ടിൽ അഭിപ്രായമറിയിക്കാൻ സംഘടനകൾക്കും പൊതുജനങ്ങൾക്കും ഓഗസ്റ്റ് 15വരെ സമയം നൽകിയിട്ടുണ്ട്. നടപടികളെല്ലാം ഡിസംബറിനുള്ളിൽ പൂർത്തിയാക്കി സ്കൂൾ ഏകീകരണം പൂർണമായി അടുത്തവർഷം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.
സ്കൂൾ ഏകീകരണം നടപ്പാക്കണമെന്ന ശക്തമായ നിലപാടിലാണ് ഇടതുപക്ഷാനുകൂല അധ്യാപക സംഘടനകൾ. എന്നാൽ, ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം പ്രസിദ്ധീകരിക്കാതെ ആദ്യഭാഗത്തെ ശുപാർശകൾ നടപ്പാക്കരുതെന്നാണ് പ്രതിപക്ഷസംഘടനകളുടെ ആവശ്യം. ഇടതു-വലതു സംഘടനകളുടെ ഏറ്റുമുട്ടലിനു വഴിയൊരുങ്ങിയെങ്കിലും ഏകീകരണം വൈകിപ്പിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ.
ദേശീയഘടനയ്ക്കനുസൃതമായി സംസ്ഥാനത്തെ സ്കൂളുകളെ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഏകീകരണമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഇപ്പോൾ സ്കൂളിനും ഹയർസെക്കൻഡറിക്കും വെവ്വേറെയുള്ള ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളൊക്കെ പൊതുവായി ഉപയോഗിക്കാൻ ഏകീകരണം സഹായിക്കുമെന്ന് കെ.എസ്.ടി.എ. സംസ്ഥാനനേതാവ് ടി.കെ.എ. ഷാഫി പറഞ്ഞു.
ഒന്നുമുതൽ പത്തുവരെയുള്ള പഠനത്തിന്റെ നേർതുടർച്ചയല്ല ഹയർസെക്കൻഡറി വിദ്യാഭ്യാസം. അത് വിശേഷാൽപഠനത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ഖാദർകമ്മിറ്റി മറന്നെന്ന് എ.എച്ച്.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു. സിലബസിന്റെ പ്രത്യേകതമൂലം വ്യത്യസ്ത സമയദൈർഘ്യമുള്ള പീരിയഡുകളിൽ ജോലിയെടുക്കേണ്ട അധ്യാപകരെ ഏകീകരിപ്പിക്കാനാണ് ശ്രമം. ഹയർസെക്കൻഡറി അധ്യാപകരുടെ ശമ്പളം കുറയ്ക്കണമെന്നാണ് ഖാദർകമ്മിറ്റിയുടെ ശുപാർശ. അധ്യാപകരുടെ സീനിയോറിറ്റിയെയും ഏകീകരണം ബാധിക്കുമെന്നും പ്രതിപക്ഷസംഘടനകൾ ആശങ്കപ്പെടുന്നു.
ഘടനമാറ്റം ഇങ്ങനെ
* സ്കൂളിന് ഒറ്റമേധാവി
* ഹയർസെക്കൻഡറിയിൽനിന്നുള്ള അധ്യാപകൻ പ്രിൻസിപ്പൽ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പൽ
* പഞ്ചായത്തുതലത്തിൽ എജ്യുക്കേഷൻ ഓഫീസർ മാറി ഇംപ്ലിമെന്റിങ് ഓഫീസർ വരും
* സ്കൂളുകൾക്കുമാത്രമായുള്ള എ.ഇ.ഒ. മാറി രണ്ടിനുംകൂടി ബ്ലോക്ക് തല ഉദ്യോഗസ്ഥനാവും
* സ്കൂളുകൾക്കുള്ള ഡി.ഇ.ഒ.യും ഹയർ സെക്കൻഡറിക്കുള്ള ആർ.ഡി.ഡി.യും മാറി രണ്ടും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ (ഡി.ഡി.) എന്ന ഒറ്റ ഉദ്യോഗസ്ഥനുകീഴിലാവും
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
Breaking News
അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്