കണ്ണൂരിൽ സ്‌ത്രീകളുടെ മൺസൂൺ നൈറ്റ് വാക്ക് ഇന്ന്
കണ്ണൂർ : ജില്ലയിലെ ലേഡീസ് ക്ലബ്ബുകളുമായി ചേർന്ന് പിങ്ക് ടിയാര ശനിയാഴ്‌ച സ്‌ത്രീകളുടെ മൺസൂൺ നൈറ്റ് വാക്ക് നടത്തും. രാത്രി എട്ടിന് സ്‌റ്റേഡിയം കോർണറിൽ മേയർ ടി.ഒ. മോഹനൻ ഉദ്‌ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റീം സിദ്ദിഖ് ബക്കർ, ഷാലിനി ജോർജ്, എസ്.ഐ. പി.എസ്. ലീലാമ്മ എന്നിവർക്ക് അവാർഡുകൾ സമ്മാനിക്കും.
സ്‌ത്രീസുരക്ഷ, വ്യായാമം, മൊബൈൽ ഉപയോഗം കുറയ്‌ക്കുക, ലഹരി ഉപയോഗം ഇല്ലായ്‌മ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്താരാഷ്‌ട്ര സൗഹൃദദിനത്തിൽ രാത്രിനടത്തം സംഘടിപ്പിക്കുന്നത്. താവക്കര വഴി തിരിച്ച് സ്‌റ്റേഡിയം കോർണറിൽതന്നെ സമാപിക്കുന്ന വിധത്തിലാണ് നടത്തം. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഡോ. മേരി ഉമ്മൻ, കൺവീനർ ഷമീറ മഷൂദ്, കെ. ഷഹന, നവ്യനാരായണൻ എന്നിവർ പങ്കെടുത്തു.
