ഓഗസ്റ്റ് ഒന്നുമുതൽ ദോശമാവിന്റെ വില കൂടും

നിർമാണവസ്തുക്കളുടെ വില വർധിച്ച സാഹചര്യത്തിൽ ദോശ, അപ്പം മാവിന് വില വർധിപ്പിക്കാനൊരുങ്ങി ഉത്പാദകർ. ഓഗസ്റ്റ് ഒന്നുമുതൽ മാവിന്റെ വില വർധിപ്പിക്കുമെന്ന് ഓൾ കേരള ബാറ്റർ മാനുഫാക്ചേഴ്‌സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ചുമുതൽ പത്തുരൂപ വരെയാണ് വർധിപ്പിക്കുന്നത്.
അരി, ഉഴുന്ന് എന്നിവയുടെ വിലക്കയറ്റവും ഇന്ധനവില വർധനവും കാരണം പല വ്യവസായങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വില കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്നും അസോസിയേഷൻ ഭാരവാഹികളായ രാമകൃഷ്ണൻ അയ്യർ, അനി, മോഹനകുമാർ എന്നിവർ പറഞ്ഞു.