പ്രൊഫഷണലുകൾക്കും ബിരുദധാരികൾക്കും മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമ നേടാം

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്ഥാപനമായ മുംബൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് (എൻ.ഐ.എസ്.എം.), പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെൻറ് (ഡേറ്റാ സയൻസ് ആൻഡ് ഫിനാൻഷ്യൽ മാനേജ്‌മെൻറ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
വർക്കിങ് പ്രൊഫഷണലുകൾക്കും ബിരുദധാരികൾക്കും പ്രോഗ്രാം പ്രയോജനകരമാകും. കൊമേഴ്സ് ആൻഡ് അക്കൗണ്ടിങ്, മാനേജ്മെൻറ്, ഇക്കണോമിക്സ്, ലോ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻജിനിയറിങ് തുടങ്ങിയ മേഖലകളിലുള്ളവർക്ക് ഫിനാൻഷ്യൽ മാർക്കറ്റിനുവേണ്ടിയുള്ള അവരുടെ അനലറ്റിക്കൽ സ്‌കില്‍ കോഴ്സിലൂടെ മെച്ചപ്പെടുത്താനാകും.
കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലുംവിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാകോഴ്സിന്റെ അന്തിമ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ www.nism.ac.in/pgcm വഴി ജൂലായ് 31 വരെ നൽകാം.