കൃഷിയിടങ്ങളിൽ വീണ്ടും ശീമക്കൊന്നയ്ക്ക് നല്ലകാലം. ശീമക്കൊന്ന വ്യാപകമായി നട്ടുവളർത്താനുള്ള പദ്ധതികൾ കൃഷിവകുപ്പ് തയ്യാറാക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ടത വർധിപ്പിക്കാനുള്ള പച്ചിലവളമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
കൃഷിവകുപ്പിന്റെ കേരരക്ഷാ വാരാചരണത്തോടനുബന്ധിച്ച് നട്ടുവളർത്താനായി 50 ലക്ഷം ശീമക്കൊന്നക്കമ്പുകൾ കർഷകർക്ക് നൽകാനാണ് ആലോചന. മുൻകാലങ്ങളിൽ വൻതോതിൽ ഇത് കൃഷിയിടങ്ങളിൽ ഉപയോഗിച്ചിരുന്നു. രാസവളക്ഷാമത്തെത്തുടർന്ന് 1957 കാലയളവിൽ ശീമക്കൊന്ന നടണമെന്ന പ്രചാരണം അന്നത്തെ സർക്കാർ ഏറ്റെടുത്തുനടത്തിയിരുന്നു.