യു.എം.സി തൊണ്ടിയിൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ചാരിറ്റി വിതരണവും

തൊണ്ടിയിൽ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ തൊണ്ടിയിൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ചാരിറ്റി വിതരണവും നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിനോയ് ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് മെമ്പർമാരായ രാജു ജോസഫ്, കെ.വി. ബാബു എന്നിവർ ചാരിറ്റി ഫണ്ട് ഏറ്റുവാങ്ങി. പേരാവൂർ പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, യു.എം.സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം. ബഷീർ, മണത്തണ യൂണിറ്റ് പ്രസിഡന്റ് എം.ജി. മന്മദൻ, ജോമോൻ വർഗീസ്, എം.എം. രതീഷ്, സന്തോഷ് കോക്കാട്ട്, ടോമി താഴത്തുവീട്ടിൽ എന്നിവർ സംസാരിച്ചു.