ധനസഹായം: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ആഗസ്റ്റ് 31
കണ്ണൂർ : കർഷക തൊഴിലാളി ക്ഷേമ നിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ ഈ അധ്യയന വർഷം കേരള സിലബസിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ആഗസ്റ്റ് 31 മൂന്ന് മണി. അപേക്ഷാഫോറം www.agriworkersfund.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497 2712549, 9497043320.