അറയങ്ങാട് സ്നേഹഭവനിൽ ഡി.വൈ.എഫ്.ഐ ഭക്ഷ്യോത്പന്നങ്ങളും വസ്ത്രങ്ങളും നല്കി

ആലച്ചേരി: ഡി.വൈ.എഫ്.ഐ അറയങ്ങാട് യൂണിറ്റ് അറയങ്ങാട് സ്നേഹഭവനിലേക്ക് ഭക്ഷ്യ ഉത്പന്നങ്ങളും വസ്ത്രങ്ങളും കൈമാറി. സി.പി.എം കോളയാട് ലോക്കൽ സെക്രട്ടറി പി. രതീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയംഗം ജോമോൻ ജോയ്, വെസ്റ്റ് മേഖല പ്രസിഡൻ്റ് ബിബിൻദാസ്, അറയങ്ങാട് യൂണിറ്റ് ഭാരവാഹികളായ ജിബിൻ, അനീഷ്, ബ്രാഞ്ച് സെക്രട്ടറി ഷിജു, കെ.സി.അഭിനന്ദ് എന്നിവർ പങ്കെടുത്തു.