Connect with us

Breaking News

സഹകരണ നിക്ഷേപകരുടെ രക്ഷയ്ക്ക് ബാങ്ക് ആസ്തി ഗ്യാരന്റിയാക്കണം

Published

on

Share our post

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ ആസ്തിയും ഗ്യാരന്റിയായി മാറ്റണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം കേരളത്തിൽ നടപ്പാക്കിയാൽ നിക്ഷേപകരുടെ പണം തിരികെക്കൊടുക്കാൻ വഴിതെളിയുമെന്ന് വിദഗ്ദ്ധർ. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഇത് നിർബന്ധമാക്കിയിട്ടുണ്ട്.

എത്ര വലിയ തുക നിക്ഷേപിച്ചാലും, ബാങ്ക് തകർന്നാൽ പരമാവധി രണ്ടു ലക്ഷം തിരിച്ചു കൊടുക്കുന്നതാണ് കേരളത്തിൽ നിലവിലിരിക്കുന്ന നിക്ഷേപഗ്യാരന്റി പദ്ധതി. അതുതന്നെ ബാങ്ക് തകർന്ന് ലിക്വിഡേറ്റായശേഷമേ കിട്ടുകയുള്ളൂ. ആറോ, എട്ടോ വർഷം കാത്തിരിക്കേണ്ടിവരും.

കേരളത്തിലെ സഹകരണ ബാങ്കുകൾ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്നും , അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ ആസ്തികൾ ഗ്യാരന്റിയാക്കണമെന്നും റിസർവ് ബാങ്ക് കഴിഞ്ഞ വർഷംതന്നെ നിർദ്ദേശിച്ചിരുന്നു. സഹകരണ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരന്റി നൽകണമെന്ന വാദവും ഉയരുന്നുണ്ട്.

സഹകരണ സംഘങ്ങൾക്ക് ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും റിസർവ് ബാങ്ക് കഴിഞ്ഞ വർഷം കൊണ്ടുവന്ന വ്യവസ്ഥകൾ കേരളത്തിൽ അതേപടി നടപ്പായില്ല. രാജ്യത്ത് ഏറ്റവും ശക്തമായ സഹകരണ മേഖലയാണ് കേരളത്തിലേത്. റിസർവ് ബാങ്കിന്റെ നിബന്ധനകൾ ന‌ടപ്പാക്കിയാൽ 1625 പ്രാഥമിക സഹകരണ സംഘങ്ങൾക്കും ആയിരക്കണക്കിനു മറ്റു സഹകരണ സംഘങ്ങൾക്കും തന്നിഷ്ടംപോലെ പ്രവർത്തിക്കാനാവില്ല.

സുതാര്യതയില്ലാത്ത പണമിടപാടുകളുമായി സഹകരണ ബാങ്കുകൾ മുന്നോട്ടു പോയാൽ കേന്ദ്ര സർക്കാരിന്റെ പിടിവീഴും.

സംസ്ഥാനത്ത് 399 സഹകരണബാങ്കുകളിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാന സർക്കാർ കണ്ണടയ്ക്കുന്നതുകൊണ്ടു മാത്രമാണ് ക്രമക്കേടുകൾ പുറത്തു വരാത്തതെന്ന് ആക്ഷേപമുണ്ട്.

കള്ളപ്പണം ഒളിപ്പിക്കൽ, ഡയറക്ടർമാർ നടത്തുന്ന അനധികൃത പണമിടപാട്, സാധാരണക്കാരായ ജനങ്ങളുടെ പേരിൽ ഡയറക്ടർമാർ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിക്കൽ, അനുബന്ധ സ്ഥാപനങ്ങളുടെ പേരിൽ പണംതട്ടൽ തുടങ്ങി സഹകരണ ബാങ്കുകൾക്കെതിരെ ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ട്.പല ബാങ്കുകൾക്കെതിരെയും വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശത്തിനപ്പുറം ബാങ്കുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാൻ സാധാരണ മെമ്പർമാർക്ക് അനുമതിയില്ല. വിവരാവകാശ നിയമം സഹകരണ മേഖലക്ക് ബാധകവുമല്ല.

” സഹകരണ മേഖലയ്ക്ക് സംരക്ഷണം നൽകുന്ന സമഗ്രമായ നിയമ ഭേദഗതിയുടെ കരടു രേഖ തയാറാക്കിയിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും ഏതു തരത്തിലുമുള്ള ക്രമക്കേടും കണ്ടെത്താനുള്ള കുറ്റമറ്റ നിയമമാണ് വരാൻ പോകുന്നത്.’ വി.എൻ.വാസവൻ, സഹ.വകുപ്പ് മന്ത്രി.

സഹ.ബാങ്കുകൾ……………………………… 1625

സഹ.സംഘങ്ങൾ……………………………. 16112

കേരളബാങ്ക് ശാഖകൾ………………………. 770

സഹ. നിക്ഷേപം …………………………….677127കോടി

സഹ വായ്പ…………………………………… 443554 കോടി

സാമ്പത്തിക തിരിമറി നടന്നവ……………399

നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾ…………………. 164


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!