കോളയാട് പഞ്ചായത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും

കോളയാട് : പഞ്ചായത്ത് വനിതാ ശിശുവികസന വകുപ്പും ജെൻഡർ റിസോഴ്സ് സെന്ററും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും റാലിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ജയരാജൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫാത്തിമ സഹ്റ, വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ. ശ്രീജ പ്രദീപൻ. യശോദ വത്സരാജ് എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് എക്സൈസ് ഓഫീസർ സുരേഷ് കുമാർ ക്ലാസെടുത്തു.