12-കാരന്‍ യുട്യൂബ് കണ്ട് വൈനുണ്ടാക്കി സ്‌കൂളില്‍ വിളമ്പി; സഹപാഠി ആസ്പത്രിയില്‍

യുട്യൂബ് നോക്കി വീട്ടില്‍ മുന്തിരിവൈനുണ്ടാക്കി പരീക്ഷണം നടത്തിയ പന്ത്രണ്ടുകാരന്‍ അത് സ്‌കൂളില്‍ കൊണ്ടുവന്ന് വിളമ്പി. ദ്രാവകം ഉള്ളില്‍ച്ചെന്ന മറ്റൊരു വിദ്യാര്‍ഥി ഛര്‍ദിച്ച് അവശനായതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സംഭവമുണ്ടായത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടില്‍ രക്ഷിതാക്കള്‍ വാങ്ങിക്കൊടുത്ത മുന്തിരി ഉപയോഗിച്ച് യുട്യൂബ് വീഡിയോയുടെ സഹായത്തോടെയാണ് 12 കാരന്‍ മിശ്രിതം തയ്യാറാക്കിയത്. പോലീസ് സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരോട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. മിശ്രിതം സ്‌കൂളിലെത്തിച്ച വിദ്യാര്‍ഥിയുടെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പു നല്‍കിയതായും ചിറയിന്‍കീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രക്ഷിതാവിനെ കാര്യങ്ങള്‍ അറിയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതരും പറഞ്ഞു.