ജെം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം

കണ്ണൂർ : സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ജെം പോർട്ടലിൽ സർക്കാർ സ്ഥാപനങ്ങളിലെ ടെണ്ടറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്കും രജിസ്ട്രേഷനും ജില്ലാ വ്യവസായ കേന്ദ്രത്തിലെ റിസോഴ്സ് പേഴ്സൺമാരുമായി ബന്ധപ്പെടാം. ഫോൺ : ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ: 6282354891, താലൂക്ക് വ്യവസായ ഓഫീസുകൾ: കണ്ണൂർ – 8138957565, തളിപ്പറമ്പ് – 8281192276, തലശ്ശേരി – 956788887.